സി. കേശവന്‍

പ്രധാന സംഭവങ്ങള്‍


1891: മെയ്‌ 23-ന്‌ ജനനം.

1898-1912: വെള്ളമണല്‍ സ്‌കൂളില്‍ പഠിച്ചു - ആദ്യത്തെ നാടകാഭിനയം - സംഗീതം - കൊല്ലം സെന്റ് അലോഷ്യസ്‌ സ്‌കൂള്‍ - കൊല്ലം ഗവ. ഹൈസ്‌കൂള്‍.

1913-1916: എറണാകുളം മഹാരാജാസ്‌ കോളേജ്‌- മയ്യനാട്‌ ഇംഗ്ലീഷ്‌ സ്‌കൂള്‍ സ്ഥാപനം - അദ്ധ്യാപകവൃത്തി.

1917-1922: പാലക്കാട്ടെ ബാസല്‍മിഷന്‍ സ്‌കൂളില്‍ അദ്ധ്യാപകന്‍ - വിവാഹനിശ്ചയം - തിരുവനന്തപുരത്ത്‌ പഠനം -വിവാഹം - മാവേലിക്കര ഇംഗ്ലീഷ്‌ സ്‌കൂളില്‍ അദ്ധ്യാപകന്‍ - മഹാകവി ടാഗോറിഌള്ള സ്വീകരണയോഗത്തില്‍ ആശാന്‍റെ കവിത പാടി- ബര്‍മ്മായാത്ര.

1923-1925: നിയമവിദ്യാഭ്യാസം തിരുവനന്തപുരത്ത്‌ - മദ്യവര്‍ജ്ജന പ്രസ്ഥാനത്തിന്‍റെ നേതൃത്വം.

1935-1938: കോഴഞ്ചേരി പ്രസംഗം - അറസ്‌ററ്‌ - ജയില്‍ ശിക്ഷ - ആലപ്പുഴ സ്വീകരണം - സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്‍റെ വര്‍ക്കിങ്ങ്‌ കമ്മിറ്റി അംഗം.

1938: സി.കേശവന്‍ പത്രാധിപരായ കൗമുദിയുടെ ആരംഭം - ഇന്ദിര പ്രിന്‍റിംഗ്‌ വര്‍ക്‌സ്‌ പേട്ടയില്‍ സ്ഥാപിച്ചു - സര്‍ സി.പി. കൗമുദിയുടെ ലൈസന്‍സ്‌ റദ്ദാക്കി.

1940: നവശക്തിയുടെ തുടക്കം - തുടര്‍ന്ന്‌ പ്രബോധിനിയും.

1948: പട്ടം മന്ത്രിസഭയില്‍ അംഗം.

1951-1952: തിരുവിതാംകൂര്‍ കൊച്ചിയുടെ മുഖ്യമന്ത്രി.

1953: കെ.ബാലകൃഷ്ണന്‍റെ കൗമുദി ആഴ്‌ചപ്പതിപ്പില്‍ ജീവിതസമരം ഖണ്ഡശശ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു.

1955: ജീവിതസമരം (രണ്ടാം ഭാഗം) കൗമുദി ആഴ്‌ചപ്പതിപ്പില്‍ വീണ്ടും.

1957: സി.കേശവന്‍ മാനേജിംഗ്‌ എഡിറററായ സമത പ്രസിദ്ധീകരിച്ചു.

1969: ജൂലൈ 7-ന്‌ മരണം.

1971: ജീവിതസമരം (മൂന്നാം ഭാഗം) സി.കേശവന്‍െറ മരണശേഷം എന്‍.ബി.എസ്‌. പ്രസിദ്ധീകരിച്ചു.